LiveTV

Live

National

കശ്മീര്‍: കേന്ദ്രത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റെന്ന് യെച്ചൂരി 

കശ്മീരിലെത്തി തരിഗാമിയെ കണ്ടതിന് ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തി.

കശ്മീര്‍: കേന്ദ്രത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റെന്ന് യെച്ചൂരി 

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെയല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റിയംഗം യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചത്തി. നാളെ സുപ്രീംകോടതിയില്‍ തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കും.

അതീവ സുരക്ഷയിലാണ് സീതാറാം യെച്ചൂരിയെ ശ്രീനഗറിലുള്ള യൂസഫ് തരിഗാമിയുടെ വസതിയിലേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത്. യെച്ചൂരിക്കൊപ്പമുള്ള ഒരു സഹായിയെ മാത്രമേ യൂസഫ് തരിഗാമിയുടെ വസതിയിലേക്ക് അനുവദിച്ചുള്ളു. ഒരു ദിവസം തരിഗാമിക്കൊപ്പം താമസിച്ച യെച്ചൂരി ഇന്ന് ഉച്ചയോടെ തിരികെ ഡല്‍ഹിയിലെത്തി. സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെയല്ല ജമ്മു കശ്മീരിലെ കാര്യങ്ങള്‍ എന്ന് യെച്ചൂരി പറ‍ഞ്ഞു.

മുന്‍പ് രണ്ട് തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ യെച്ചൂരിയെ ജമ്മു കശ്മീര്‍ പൊലീസ് തിരിച്ചയച്ചിരുന്നു. ഒടുവില്‍ സുപ്രീംകോടതി വിധിയിലൂടെയാണ് യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്. സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും എതിര്‍പ്പ് തള്ളിക്കൊണ്ട് സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. ഒരു പൌരന്‍ രാജ്യത്ത് എവിടെയും പോകാമെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ച്കൊണ്ട് പറയുകയുണ്ടായി.