LiveTV

Live

National

‘പന്ത്രണ്ട് വയസ്സുകാരന് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം, യുവതികള്‍ക്ക് ബലാല്‍സംഗ ഭീഷണി’; കശ്മീരില്‍ നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട് റാണാ അയ്യൂബ്

‘പന്ത്രണ്ട് വയസ്സുകാരന് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം, യുവതികള്‍ക്ക് ബലാല്‍സംഗ ഭീഷണി’; കശ്മീരില്‍ നിന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട് റാണാ അയ്യൂബ്

കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിച്ച സുരക്ഷാ നിയന്ത്രണങ്ങളും നിരോധനജ്ഞയും മൂന്നാഴ്ച്ച പിന്നിട്ട സന്ദര്‍ഭത്തില്‍ താഴ്‍വരയില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. കശ്മീരിലെ ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ച നിരോധനാജ്ഞ ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയായി മാറിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നത്. താഴ്‍വരയില്‍ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ അവശ്യ മരുന്ന് നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ക്കിരയാക്കുന്നതായും നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെയെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാധ്യമപ്രവര്‍ത്തകയായ റാണാ അയ്യൂബ് ട്വിറ്റര്‍ വഴി പുറത്തുവിട്ട വിവരങ്ങള്‍.

കശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങിയ റാണാ അയ്യൂബ് അവിടെ കാര്യങ്ങള്‍ ഗുരുതരമാണെന്നാണ് ട്വീറ്റ് വഴി അറിയിച്ചത്. പന്ത്രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ രാത്രിയില്‍ വന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ക്രൂരമര്‍ദനത്തിനിരയാക്കിയതായും യുവതികളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആണ്‍കുട്ടികളെ വൈദ്യുതാഘാതത്തിനിരയാക്കിയതായും റാണാ അയ്യൂബ് വെളിപ്പെടുത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ളവരെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് ഒരു വിവരവും ഇല്ലായെന്നും ട്വീറ്റില്‍ പറഞ്ഞു. ‘ഇതാണോ നിങ്ങള്‍ അവകാശപ്പെട്ട സാധാരണനില, താഴ്‍വരയില്‍ കണ്ട ഏറ്റവും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് എനിക്കിതെല്ലാം’; റാണ ട്വീറ്ററില്‍ കുറിച്ചു.