LiveTV

Live

National

‘പ്രളയ സഹായമില്ല, സന്ദര്‍ശനമില്ല’; മോദിയെ ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

‘പ്രളയ സഹായമില്ല, സന്ദര്‍ശനമില്ല’; മോദിയെ ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രളയത്തിനു ശേഷം കേരളം സന്ദർശിക്കാത്ത മോദിയെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേരളം ഒരുപാട് തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്‍.ഡി.എയുടെ രണ്ടാമത്തെ വിജയത്തിന് ശേഷം ആദ്യം ചെയ്തത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിനെതിരെയാണ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്.

താങ്കളുടെ ഗുരുവായൂർ സന്ദർശനത്തിന് ശേഷം കേരളത്തിൽ ഒരു വലിയ പ്രളയം ഉണ്ടായെന്നും മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയത് പോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്ത് നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത് അനീതിയാണെന്ന് പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.