LiveTV

Live

National

പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കി സിന്ധ്യ; മധ്യപ്രദേശില്‍ പ്രതിസന്ധി രൂക്ഷം

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പോടെ ഉടലെടുത്ത തര്‍ക്കം പി.സി.സി അധ്യക്ഷ പദം ആവശ്യപ്പെടുന്നതിലേക്ക് വരെ എത്തി നില്‍ക്കുകയാണ്.

പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കി സിന്ധ്യ; മധ്യപ്രദേശില്‍ പ്രതിസന്ധി രൂക്ഷം

മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ ഉറച്ചുനില്‍ക്കുകയാണ്. ആവശ്യം തള്ളിയാല്‍ പാര്‍ട്ടിവിടുമെന്ന് സിന്ധ്യ മുന്നറിയിപ്പ് നല്‍കി.

ഭിന്നതക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പോടെ ഉടലെടുത്ത തര്‍ക്കം പി.സി.സി അധ്യക്ഷ പദം ആവശ്യപ്പെടുന്നതിലേക്ക് വരെ എത്തി നില്‍ക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണയിൽ പരാജയപെടുകയും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവക്കുകയും ചെയ്ത സിന്ധ്യക്ക് നിലവില്‍ പദവികളില്ല. നേതാക്കളടക്കം 500ഓളം പേരുടെ പിന്തുണയുണ്ടെന്നാണ് സിന്ധ്യയുടെ വാദം. ബി.ജെ.പിയുമായി ചർച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിഷയം സംബന്ധിച്ച് അടുപ്പക്കാരനായ ഉമാങ് സെൻഗറിനെ അധ്യക്ഷനാക്കാനുള്ള സിന്ധ്യയുടെ സമ്മര്‍ദ്ദമാണിതെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കമല്‍നാഥ്, അധ്യക്ഷനായി ബാലാ ബച്ചനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.

പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ പ്രതികരിച്ചു. അജയ് സിങ്, മീനാക്ഷി നടരാജൻ എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.