LiveTV

Live

National

കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ ട്രയിൻ ഗതാഗതം സാധാരണ നിലയിലാകും

മണ്ണിടിഞ്ഞ് വീണ് റയിവെ ട്രാക്ക് തകരാറിലായ മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു 

 കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ ട്രയിൻ ഗതാഗതം സാധാരണ നിലയിലാകും

കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ ട്രയിൻ ഗതാഗതം സാധാരണ നിലയിലാകുമെന്നു റയിൽവെ. മണ്ണിടിഞ്ഞ് വീണ് റയിവെ ട്രാക്ക് തകരാറിലായ മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. പാത ബലപ്പെടുത്തൽ ജോലികൾ കൂടെ പൂർത്തിയായതിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റയിൽവേ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രയിൻ വൈകുന്നേരം 7 മണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.

കൊച്ചുവേളി നേത്രാവതി ലോക്മാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. അപ്പോഴേക്കും പാത ഗതാഗത യോഗ്യമായില്ലെങ്കിൽ യാത്രക്കാരെ മംഗളൂരുവിൽ നിന്നും സൂറത്ത്കല്ലിലേക്ക് എത്തിക്കുവാൻ ബദൽ സൗകര്യം ഒരുക്കുമെന്നും റയിൽവെ അറിയിച്ചു. അവിടെ നിന്നും പ്രത്യേക ട്രയിനിലാണ് യാത്രതുടരുക. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദ്ധീൻ മംഗള എക്സ്പ്രസ് എന്നീ ട്രയിനുകൾ റദ്ദാക്കി.