LiveTV

Live

National

സെക്രട്ടറിയേറ്റില്‍ അത്ര അടിപൊളിയാകണ്ട; ജീന്‍സിനും ടീ ഷര്‍ട്ടിനും വിലക്കേര്‍പ്പെടുത്തി ബിഹാര്‍

ബീഹാറില്‍ സെക്രടറിയേറ്റ് ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു

സെക്രട്ടറിയേറ്റില്‍ അത്ര അടിപൊളിയാകണ്ട; ജീന്‍സിനും ടീ ഷര്‍ട്ടിനും വിലക്കേര്‍പ്പെടുത്തി ബിഹാര്‍

ബീഹാറില്‍ സെക്രടറിയേറ്റ് ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാവരും ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. റാങ്ക് വ്യത്യാസമില്ലാതെ പുതുക്കിയ വസ്ത്രധാരണ രീതി എല്ലാവരും പിന്തുടരണമെന്നും ഉത്തരവില്‍ പറയുന്നു.

ഓഫീസ് സംസ്‌കാരത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണം പല ജീവനക്കാരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് അപ്പര്‍ സെക്രട്ടറി മാഹാദേവ് വ്യക്തമാക്കി.