LiveTV

Live

National

ഇത്തരം അപകടരമായ പുസ്തകങ്ങള്‍ എന്തിന് സൂക്ഷിക്കുന്നു ?; വിചിത്ര ചോദ്യവുമായി കോടതി

ലോകക്ലാസിക്കുകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് റഷ്യയുടെ വിശ്വ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി രചിച്ച ‘യുദ്ധവും സമാധാനവും’

ഇത്തരം അപകടരമായ പുസ്തകങ്ങള്‍ എന്തിന് സൂക്ഷിക്കുന്നു ?; വിചിത്ര ചോദ്യവുമായി കോടതി

ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും പോലുള്ള ‘അപകടകരമായ’ പുസ്തകങ്ങളും മറ്റും എന്തിനാണ് വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതെന്ന വിചിത്ര ചോദ്യവുമായി ബോംബെ ഹെെകോടതി. ഭീമ കൊരേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട ആക്ടിവസിറ്റ് വെർണോൻ ഗോൺസാൽവസിനോടാണ് കോടതി ഇപ്രകാരം ചോദിച്ചത്.

ലോക ക്ലാസിക്കുകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് റഷ്യയുടെ വിശ്വ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി രചിച്ച ‘യുദ്ധവും സമാധാനവും’. നാഷണൽ സ്റ്റഡി സർക്കിൾ പ്രസിദ്ധീകരിച്ച ‘അണ്ടർസ്റ്റാൻഡിങ് മാവോയിസ്റ്റ്’, ‘ആർ.സി.പി റിവ്യൂ’ എന്നീ പുസ്തകങ്ങളും, പുറമെ കബീർ കാലയുടെ ‘രാജ്യ ദമൻ വിരോധി’, ആനന്ദ് പട്‍വർധന്റെ ‘ജയ് ഭീം കോമ്രേഡ്’ എന്നീ ഡോക്യൂമെന്ററികളും ഗോൺസാൽവസിന്റെ മുംബെെയിലെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത് കോടതിയൽ സമർപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ദേശവിരുദ്ധമായ ഇത്തരം പുസ്തകങ്ങളും സി.ഡികളും സൂക്ഷിക്കുന്നതിനെ പറ്റി ജസ്റ്റിസ് സാരംഗ് കോട്‍വെല്‍ ചോദിച്ചത്.

ഇത്തരം അപകടരമായ പുസ്തകങ്ങള്‍ എന്തിന് സൂക്ഷിക്കുന്നു ?; വിചിത്ര ചോദ്യവുമായി കോടതി

രാജ്യ ദമൻ വിരോധി എന്ന തലക്കെട്ട് തന്നെ രാജ്യത്തിനെതിരെയുള്ള കാര്യമാണ് സൂചിപ്പിക്കുന്നത്. യുദ്ധവും സമാധാനവും ഒരു രാജ്യത്ത് നടക്കുന്ന യുദ്ധത്തെ കുറിച്ച് പറയുന്ന കൃതിയുമാണ്. ഇത്തരം പുസ്തകങ്ങളും സി.ഡികളും വീട്ടിൽ സൂക്ഷിച്ചതിനെ കുറിച്ച് ഗോൺസാൽവസ് കോടതിക്ക് മുന്നിൽ വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് കോട്‍വാൽ പറഞ്ഞത്.

2017ലെ ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഗോൺസാൽവസിനെതിരെ കേസ് ചുമത്തിയിട്ടുള്ളത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രഭാഷണം നടത്തി എന്നാണ് ഗോൺസാൽവസിനെതിരെയുള്ള കേസ്. ഇതിന് പുറമെ ആക്ടിവിസ്റ്റുകളും അകാദമീഷൻമാരുമായ ഷോമ സെൻ, റോന വിൽസൻ, സുധ ഭരദ്വാജ്, അരുൺ ഫെരേരിയ, ഗൗതം നവലാഖ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.