LiveTV

Live

National

കേമമായി സ്ത്രീശാക്തീകരണം; വേദിയില്‍ സ്ത്രീ എവിടെയെന്ന് സോഷ്യല്‍ മീഡിയ

ജൻ ഔഷധി ഫാർമസികൾ വഴി ഒരു രൂപക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്ന പരിപാടിയായിരുന്നു ഡൽഹിയിൽ വെച്ച് നടന്നത്.

കേമമായി സ്ത്രീശാക്തീകരണം; വേദിയില്‍ സ്ത്രീ എവിടെയെന്ന് സോഷ്യല്‍ മീഡിയ

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കുറഞ്ഞ വിലയിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് ഡൽഹിയിൽ തുടക്കം കുറിക്കുകയുണ്ടായി. എന്നാൽ സ്ത്രീകൾക്കായി നടത്തുന്ന ആ പരിപാടിയിൽ പക്ഷേ സ്ത്രീ എവിടെ എന്നായിരുന്നു സോഷ്യൽ മീഡിയക്ക് ചോദിക്കാനുണ്ടായിരുന്നത്.

ജൻ ഔഷധി ഫാർമസികൾ വഴി ഒരു രൂപക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്ന പരിപാടിയായിരുന്നു ഡൽഹിയിൽ വെച്ച് നടന്നത്. സ്ത്രീശാക്തീകരണമെന്നാൽ വിജയിച്ച സ്ത്രീകളെ പറ്റി മാത്രം പറഞ്ഞു കൊണ്ടിരിക്കലല്ല എന്നും, രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിലും, സുരക്ഷക്കും ശ്രദ്ധ കൊടുക്കലുമാണെന്നായിരുന്നും പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി മൻസുഖ് മന്ദവ്യ പറയുകയുണ്ടായി.

തുടർന്ന് പ്രമുഖർ പങ്കെടുത്ത പരിപാടിയുടെ ചിത്രം കേന്ദ്രമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചപ്പോൾ, വേദിയിൽ നിറയെ ആൺ കേസരികളാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു സോഷ്യൽ മീഡിയ. സ്ത്രീകളാരുമില്ലാത്ത സ്ത്രീശാക്തീകരണ പദ്ധതി വലിയ ചുവടുവെപ്പ് തന്നെയാണെന്നായിരുന്നു ഡൽഹി ഐ.എ.എസ് ഓഫീസറായ വർഷ ജോഷി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. ഒരു രൂപക്ക് സുവിധ സാനിറ്ററി നാപികിനുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനമായിരുന്നു പരിപാടി.