LiveTV

Live

National

മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം

അക്രമിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു  

മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം

കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ വനിത സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ആക്രമണം. പത്തനംതിട്ട സ്വദേശി അഞ്ജനയെ പരിക്കുകളോടെ പാലക്കാട് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജനയെ കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

രാത്രി ഒരു മണിയോടെയാണ് കോയമ്പത്തൂർ എട്ടിമട റയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ ആക്രമണമുണ്ടായത്. പത്തനംതിട്ട ആറന്മുള സ്വദേശി അഞ്ജനയ്ക്ക് കഴുത്തിനും കൈവിരലികളിലും പരിക്കേറ്റിട്ടുണ്ട്. പട്ടാമ്പിയിലേക്ക് ട്രെയിൻ എപ്പോഴാണ് എന്ന് ചോദിച്ചെത്തിയ അക്രമി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ജന ചെറുത്തു നിന്നതോടെ പരിക്കേൽപ്പിക്കുകയായിരുന്നു.

അഞ്ജന ബഹളം വെച്ചതിനെ തുടർന്ന് സഹജീവനക്കാർ എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി സമയങ്ങളിൽ റെയിൽവേ പോലീസിന്റെ സാന്നിധ്യം എട്ടി മട സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അഞ്ജന പാലക്കാട്‌ ഡിവിഷൻ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമി മലയാളത്തിലാണ് സംസാരിച്ചതെന്നും അഞ്ജന പൊലീസിന് മൊഴി നൽകി.