LiveTV

Live

National

ചിദംബരത്തിന്‍റെ അറസ്റ്റ് നല്ല വാര്‍ത്തയെന്ന് ഇന്ദ്രാണി മുഖര്‍ജി

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് അനുവദിച്ച ജാമ്യം കൂടി കോടതി റദ്ദാക്കണമെന്നാണ് ആഗ്രഹമെന്നും ഇന്ദ്രാണി മുഖര്‍ജി

ചിദംബരത്തിന്‍റെ അറസ്റ്റ് നല്ല വാര്‍ത്തയെന്ന് ഇന്ദ്രാണി മുഖര്‍ജി

മുന്‍കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ഐ.എന്‍.എക്‌സ് സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി. ചിദംബരത്തിന്റെ അറസ്റ്റ് നല്ല വാര്‍ത്തയാണെന്ന് ഇന്ദ്രാണി മുഖര്‍ജി പ്രതികരിച്ചു. മുംബൈയില്‍ കോടതിക്ക് പുറത്ത് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോടാണ് ഇക്കാര്യം പറഞ്ഞത്. മകള്‍ ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി.

"അയാളുടെ അറസ്റ്റ് നല്ല വാര്‍ത്തയാണ്. സംഭവവികാസങ്ങള്‍ ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് അനുവദിച്ച ജാമ്യം കൂടി കോടതി റദ്ദാക്കണമെന്നാണ് ആഗ്രഹം"- ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു.

2007ല്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്നാണ് ഐ.എന്‍.എക്‌സ് മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് വിദേശനിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട് സഹായം ചെയ്തുവെന്നാണ് കേസ്. കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ സി.ബി.ഐ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് സി.ബി.ഐ കണ്ടെത്തിയ കാര്‍ത്തി ചിദംബരത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു.