LiveTV

Live

National

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി 

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

എയര്‍ ഇന്ത്യ ഉടന്‍ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉപസമിതി ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിമാന സര്‍വീസ് നടത്തുന്നത് സര്‍ക്കാരിന് കഴിയുന്ന കാര്യമല്ലെന്നും വ്യോമയാന മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് സ്വകാര്യവത്കരിക്കാനുള്ള തീരുമാനം.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ശ്രമം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഏറ്റെടുക്കാന്‍ ആരും വന്നിരുന്നില്ല. ബജറ്റ് അവതരണത്തിന് ശേഷം വീണ്ടും സ്വകാര്യവത്കരണ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ഉടന്‍ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്നും അമിത് ഷാ അധ്യക്ഷനായ ഉപസമിതി ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വ്യോമയാന മന്ത്രി പറ‍ഞ്ഞു. വ്യോമയാന സര്‍വീസ് സര്‍ക്കാരിന് കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഒക്ടോബറോടെ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എയര്‍ ഇന്ത്യയുടെ 95 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വകാര്യവത്കരണത്തെ എയര്‍ ഇന്ത്യ തൊഴിലാളികള്‍ എതിര്‍ക്കുന്നുണ്ട്. ജെറ്റ് എയര്‍വേയ്സിന് നേരിടേണ്ടി വന്ന തകര്‍ച്ച സര്‍ക്കാര്‍ മനസ്സിലാക്കണമെന്നാണ് തൊഴിലാളികളുടെ വിമര്‍ശനം.