LiveTV

Live

National

പ്രതിപക്ഷത്തിന്‍റെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ്

നേതാക്കളെ ശ്രീനഗറില്‍ തടയുമെന്ന് അറിയാമായിരുന്നു. അതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡ‍ന്‍റ്

പ്രതിപക്ഷത്തിന്‍റെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ്

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍. നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനം ഒട്ടും ജനാധിപത്യപരമല്ല. ഭരണഘടന സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും ഗഫാര്‍ പ്രതികരിച്ചു. കശ്മീര്‍ സന്ദര്‍ശനത്തില്‍ ലീഗ് എം.പിമാര്‍ പങ്കെടുക്കാത്തതിനെതിരെ അണികള്‍ക്കിടയില്‍ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റിന്‍റെ പ്രതികരണം.

എന്നാല്‍ യൂത്ത് ലീഗ് നിലപാട് തള്ളി ലീഗ് നേതാക്കള്‍ രംഗത്തെത്തി. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ സമയത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.