LiveTV

Live

National

കശ്മീരിന് പിന്തുണയുമായി യു.എസ് വനിതാ കോൺഗ്രസ് അംഗം ഇൽഹാൻ ഉമർ

കശ്മീരിന് പിന്തുണയുമായി യു.എസ് വനിതാ കോൺഗ്രസ്  അംഗം ഇൽഹാൻ ഉമർ

സുരക്ഷാ നിയന്ത്രണങ്ങൾ തുടരുന്ന കശ്മീരിന് പിന്തുണയുമായി അമേരിക്കന്‍ വനിതാ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. കശ്മീരിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇരുപത്തി മൂന്ന് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് താഴ്‍വരയിലെ വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനും മനുഷ്യാവാകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചും ഇല്‍ഹാന്‍ ഉമര്‍ രംഗത്തുവന്നത്. മനുഷ്യാവകാശത്തിനും, ജനാധിപത്യ പെരുമാറ്റങ്ങള്‍ക്കും, മത സ്വാതന്ത്യത്തിനുമുള്ള പോരാട്ടങ്ങളെ ആദരിക്കുന്നു എന്നും മേഖലയിലെ അതിതീവ്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ഇല്‍ഹാന്‍ ഉമര്‍ ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര സംഘടനകളെ താഴ്‍വരയിലെ സ്ഥിതിഗതികള്‍ രേഖപ്പെടുത്താനും പുറത്തെത്തിക്കാനും സഹായിക്കണമെന്നും ഇല്‍ഹാന്‍ കൂട്ടിചേര്‍ത്തു.

യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്‍ലിം വനിതകളില്‍ ഒരാളായ ഇല്‍ഹാന്‍ ഉമര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെതിരായ കടുത്ത വിമര്‍ശനങ്ങളാലും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള നിലപാടുകളാലും ശ്രദ്ധേയമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥനാകാമെന്ന ട്രംപിന്റെ പരാമര്‍ശത്തിന് ശേഷമാണ് ഇല്‍ഹാന്‍ ഉമര്‍ കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്.