LiveTV

Live

National

ഐ.എന്‍.എക്‌സ് കേസില്‍ ചിദംബരത്തിന്റെ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നാളെയും തുടരും

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനാലാണ് പരിരക്ഷ നീട്ടിയത്.

ഐ.എന്‍.എക്‌സ് കേസില്‍ ചിദംബരത്തിന്റെ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നാളെയും തുടരും

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനുള്ള സംരക്ഷണം നാളെയും തുടരും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനാലാണ് പരിരക്ഷ നീട്ടിയത്.

കുറ്റപത്രം സമര്‍പ്പിക്കും വരെ തെളിവുകളുടെ വിവരങ്ങളോ കേസ് ഡയറിയോ പ്രതിക്ക് കൈമാറാനാകില്ലെന്ന് ഇ.ഡിക്കായി വാദിച്ച സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. വിദേശ നിക്ഷേപം സംബന്ധിച്ച് ലോകത്തെ വിവിധ ബാങ്കുകള്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തുടര്‍ന്നുവെന്ന് വ്യക്തമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി.

തെളിവുകള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തോയെന്ന് ഉറപ്പ് വരുത്തണം എന്നാണ് ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ആവശ്യപ്പെട്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റിനെ കോടതി തിരുത്തി.