LiveTV

Live

National

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു

 കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ രാഹുലിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ത്തത്. ആ എതിര്‍പ്പ് പാകിസ്താന്‍ മുതലെടുക്കരുതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.