LiveTV

Live

National

‘ആര്‍.ബി.ഐയില്‍ നിന്നുള്ള മോഷണം മാന്ദ്യത്തിന് പരിഹാരമാകില്ല’

ആർ.ബി.ഐയുടെ കരുതൽധനം എടുത്ത് ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു.

‘ആര്‍.ബി.ഐയില്‍ നിന്നുള്ള മോഷണം മാന്ദ്യത്തിന് പരിഹാരമാകില്ല’

സാമ്പത്തിക മാന്ദ്യം രൂക്ഷമായ പശ്ചാതലത്തിൽ, പരിഹാരത്തിനായി ആർ.ബി.ഐയുടെ കരുതൽ ധനം സ്വീകരിച്ച കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധി. ആർ.ബി.ഐയിൽ നിന്നുള്ള കൊള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സാമ്പത്തിക മാന്ദ്യം കടുത്ത സാഹചര്യത്തിൽ ആർ.ബി.ഐയിൽ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്.

സ്വയം വരുത്തിവെച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ധാരണയില്ല. ആർ.ബി.ഐയിൽ നിന്ന് പണം കൊള്ളയടിച്ചത് കൊണ്ട് ഇതിന് പരിഹാരമാകില്ല. ഡിസ്പെൻസറിയിൽ നിന്ന് ബാൻഡ് എയ്ഡ് മോഷ്ടിച്ച് ഗുരുതരമായി മുറിവ് പറ്റിയടത്ത് വെച്ച് കെട്ടുന്നതിന് തുല്യമാണിതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ആർ.ബി.ഐയുടെ കരുതൽധനം എടുത്ത് ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. ഈ വർഷത്തെ ബജറ്റ് തുകക്ക് തുല്യമായ തുകയാണ് ആർ.ബി.ഐയിൽ നിന്ന് കേന്ദ്രം എടുക്കുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കം നിർമാണ മേഖല മുതൽ വിവിധ വിപണികളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.