LiveTV

Live

National

ആക്രമിക്കപ്പെട്ടത് മുസ്‍ലിമായതിനാലെന്ന് ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ കോണ്‍സ്റ്റബിള്‍ 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് 44 വയസ്സുകാരനായ ആരിഫ് ആക്രമിക്കപ്പെട്ടത്.

ആക്രമിക്കപ്പെട്ടത് മുസ്‍ലിമായതിനാലെന്ന് ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ കോണ്‍സ്റ്റബിള്‍ 

ഗുജറാത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. താന്‍ മുസ്‌ലിമായതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് കോണ്‍സ്റ്റബിള്‍ ആരിഫ് ഇസ്മയില്‍ ഷെയ്ഖ് പറഞ്ഞു. ഇന്നലെ വഡോദരയിലാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് 44 വയസ്സുകാരനായ ആരിഫ് ആക്രമിക്കപ്പെട്ടത്. ഒരു സംഘം തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. ആക്രമിക്കപ്പെടുമ്പോള്‍ പൊലീസ് യൂണിഫോമിലായിരുന്നു. താന്‍ മുസ്‍ലിമായതിനാലാണ് മര്‍ദനത്തിന് ഇരയായതെന്ന് ആരിഫ് പറഞ്ഞു.

തന്നെ കൊല്ലുമെന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും ആരിഫ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി.