LiveTV

Live

National

ചിദംബരത്തിന് തിരിച്ചടി; സി.ബി.ഐ അറസ്റ്റില്‍ സംരക്ഷണം തേടിയുള്ള ഹരജി തള്ളി

ചിദംബരം അറസ്റ്റിലായ സാഹചര്യത്തിൽ സി.ബി.ഐക്ക് എതിരായ ഹർജിക്ക് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചിദംബരത്തിന് തിരിച്ചടി; സി.ബി.ഐ അറസ്റ്റില്‍ സംരക്ഷണം തേടിയുള്ള ഹരജി തള്ളി

മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയും സി.ബി.ഐക്ക് എതിരായി മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സി.ബി.ഐ അറസ്റ്റോടെ ഹരജിക്ക് പ്രസക്തിയില്ലെന്നും സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.

അറസ്റ്റ്, കസ്റ്റഡി അടക്കമുള്ള സി.ബി.ഐ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി, സുപ്രീംകോടതി ലിസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് പരിഗണിച്ചില്ല. അതേസമയം എന്‍ഫോഴ്സ്മെന്റ് കേസിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. ഇ.ഡി അറസ്റ്റില്‍ നിന്നുള്ള സംരക്ഷണ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹരജി പരിഗണിക്കുന്നത്.