LiveTV

Live

National

പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്

യു.എ.ഇ, ബഹ്റെെൻ രാഷ്ട്രങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് ഫ്രാൻസിലേക്ക് തിരിച്ചത്.

പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്

ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് തിരിച്ചു. ഉച്ചകോടിയിലെ ആഗോള വിഷയങ്ങളിന്‍ മേലുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിന് പുറമെ വിവിധ രാഷ്ട്രത്തലവൻമാരുമായും മോദി കൂടിക്കാഴ്ച്ച നടത്തും.

ത്രിരാഷ്ട്ര സന്ദർശനത്തിലായിരുന്ന നരേന്ദ്ര മോദി യു.എ.ഇ, ബഹ്റെെൻ രാഷ്ട്രങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് ഫ്രാൻസിലേക്ക് തിരിച്ചത്. ജി7 അംഗ രാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി ഉച്ചകോടിയിലെത്തുന്നത്.

യു.കെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നിവയാണ് ജി7 രാഷ്ട്രങ്ങൾ. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമുദ്ര ഗവേഷണം, ഡിജിറ്റൽ വിനിമയം എന്നീ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

ഉച്ചകോടിക്ക് പുറമെ ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. നേരത്തെ ഇരുവരും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.