LiveTV

Live

National

പ്ലാസ്റ്റിക്കിനെതിരെ പോരാടാന്‍ മോദിയുടെ ആഹ്വാനം

ഭാരതാംബയെ പ്ലാസ്റ്റിക് മുക്തമാക്കി എല്ലാ ജനവിഭാഗങ്ങളും ഗാന്ധി ജയന്തി ആഘോഷിക്കണമെന്നും മോദി

പ്ലാസ്റ്റിക്കിനെതിരെ പോരാടാന്‍ മോദിയുടെ ആഹ്വാനം

ഗാന്ധി ജയന്തി ദിനത്തിൽ പ്ലാസ്റ്റിക് മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ രണ്ടിന് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം രാജ്യം ആചരിക്കാനിരിക്കെയാണ് പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുന്നതിനെ കുറിച്ച് മോദി സൂചിപ്പിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ലൂടെയായിരുന്നു മോദിയുടെ ആഹ്വാനം.

സെപ്തംബർ 11 മുതൽ ആരംഭിക്കുന്ന ‘സ്വച്ഛ് ഹി സേവാ’ പരിപാടിയുടെ ഭാഗമാകാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. വരുന്ന
ഗാന്ധി ജയന്തിക്ക്, പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പുതിയ വിപ്ലവത്തിനായിരിക്കണം നമ്മൾ തുടക്കം കുറിക്കുന്നതെന്നും മോദി പറഞ്ഞു.

ഭാരതാംബയെ പ്ലാസ്റ്റിക് മുക്തമാക്കി എല്ലാ ജനവിഭാഗങ്ങളും ഗാന്ധി ജയന്തി ആഘോഷിക്കണമെന്ന് സൂചിപ്പിച്ച മോദി, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ജില്ലാ ഭരണകൂടങ്ങൾ, പഞ്ചായത്തുകൾ, എൻ.ജി.ഒകൾ എന്നിവ ഇതിനായി മുന്നിട്ടിറങ്ങണമെന്നും പറഞ്ഞു. സ്വാതന്ത്ര ദിനത്തിലും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.