LiveTV

Live

National

ജമ്മു കാശ്മീരിലെ മരുന്ന് ക്ഷാമം: വിശദീകരണവുമായി അധികൃതർ

കാശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു

ജമ്മു കാശ്മീരിലെ മരുന്ന് ക്ഷാമം: വിശദീകരണവുമായി അധികൃതർ

ജമ്മു കാശ്മീരിൽ കടുത്ത മരുന്നു ക്ഷാമമെന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി അധികൃതർ. 62 ജീവൻ രക്ഷാ മരുന്നുകളും 376 അവശ്യമരുന്നുകളും ജമ്മു കാശ്മീരിൽ ലഭ്യമാണ്. പകുതിയിലധികം മെഡിക്കൽ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം കാശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധതയും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങളെ തുടർന്ന് വലിയ മരുന്നു ക്ഷാമമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിവസവും മരുന്നു വേണ്ട പ്രമേഹം, അസ്തമ തുടങ്ങിയ രോഗികളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരാഴ്ച കൂടി മരുന്നു ക്ഷാമം നീണ്ട് നിന്നാൽ സാഹചര്യം ഗുരുതരമായേക്കുമെന്നാണ് മരുന്ന് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നാണ് ജമ്മു കാശ്മീർ അധികൃതരുടെ നിലപാട്. 62 ജീവൻ രക്ഷ മരുന്നുകളും 376 അവശ്യ മരുന്നുകളും ലഭ്യമാണ്.

ശ്രീനഗറിൽ ആകെ 1666 മെഡിക്കൽ ഷോപ്പുകൾ ഉള്ളതിൽ 1165 എണ്ണവും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കശ്മീരിൽ മെഡിക്കൽ ഷോപ്പുകളിൽ 65% തുറന്നിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെട്ടു. പ്രതിപക്ഷ പ്രതിനിധി സംഘം കാശ്മീർ സന്ദർശിക്കാൻ പോയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന ആരോപണത്തെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. കാശ്മീരിലെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത്ര ദേശവിരുദ്ധവും രാഷ്ട്രീയവും മറ്റൊന്നിലുമില്ലെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. അതേ സമയം ജമ്മുകാശ്മീരില്‍ 316 ബ്ലോക്ക് ഡവലപ്പ്മെന്‍റ് കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.