LiveTV

Live

National

ഇന്ത്യയുടേത് തീക്കളി, കശ്മീര്‍ പിടിച്ചെടുക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല; പാക്ക് പ്രസിഡന്‍റ് 

ഭരണഘടനയില്‍ മാറ്റം വരുത്തി ഇന്ത്യ കാശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്, അതിന് പാകിസ്താന്‍ ഉത്തരവാദികള്‍ അല്ലെന്നും അല്‍വി പറഞ്ഞു

ഇന്ത്യയുടേത് തീക്കളി, കശ്മീര്‍ പിടിച്ചെടുക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല; പാക്ക് പ്രസിഡന്‍റ് 

കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പാക്ക് പ്രസിഡന്‍റ് ആരിഫ് അല്‍വി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കളിക്കുന്നത് തീക്കളിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ ഈ നടപടി മതേതരത്വത്തെ ഇല്ലാതാക്കുമെന്നും ആരിഫ് അല്‍‌വി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതോടെ സവിശേഷമായ സാഹചര്യമാണ് കശ്‍മീരിലുണ്ടായിരിക്കുന്നത്. ഈ ഭരണഘടന ഭേദഗതി കശ്മീരില്‍ തീവ്രവാദം വളരാന്‍ വഴിവെക്കുമെന്നും. അത് കൊണ്ടു തന്നെ ഇന്ത്യന്‍ മണ്ണിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്തതില്‍ പാകിസ്താന് പങ്കില്ലെന്നും ആരിഫ് അല്‍വി പറഞ്ഞു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കശ്മീര്‍ വിഷയത്തില്‍ ആരിഫ് അല്‍വി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.

കശ്മീര്‍ പിടിച്ചടക്കാമെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അത് തെറ്റാണെന്നും യുദ്ധം തുടങ്ങിയാല്‍ പ്രതിരോധിക്കാന്‍ തയ്യാറാണെന്നും ആരിഫ് അല്‍ഫി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയം സംബന്ധിച്ച് ഇനി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അല്‍വിയുടെ പ്രതികരണം.