LiveTV

Live

National

അരുൺ ജെയ്റ്റ്ലിക്ക് അന്ത്യാഞ്ജലി

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹി നിഗംബോദ് ഗഡിലായിരുന്നു സംസ്‌കാരം

അരുൺ ജെയ്റ്റ്ലിക്ക് അന്ത്യാഞ്ജലി

നാല് ദശാബ്ദമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ഇനി ഓര്‍മ്മ. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹി നിഗംബോദ് ഗഡിലായിരുന്നു സംസ്‌കാരം. കേന്ദ്ര മന്ത്രി സഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളും നിഗംബോദ്ഗഡില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

അറിവും പക്വതയും തികഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കി ശേഷം സംസ്‌കാര ചടങ്ങുകള്‍ മകന്‍ റോഹന്‍ നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി സഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവര്‍ സാക്ഷികളായി.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍, ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അടക്കമുള്ളവര്‍ വസതിയിലും ബി.ജെ.പി ആസ്ഥാനത്തും നിഗംബോദ്ഗഡിലും എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും വസതിയിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനായി മന്ത്രി തോമസ് ഐസക് പുഷ്പചക്രം അര്‍പ്പിച്ചു.

ശ്വാസതടസത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച ജെയ്റ്റിയുടെ മരണം ഇന്നലെ ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.