LiveTV

Live

National

വീര സവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ

രാഹുല്‍ ഗാന്ധിയും മുമ്പ് സവര്‍ക്കറെ അപമാനിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു

വീര സവര്‍ക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ

വീര സവര്‍ക്കറിനെ ബഹുമാനിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. ഡല്‍ഹി സര്‍വ്വകലാശാല ക്യാമ്പസില്‍ എന്‍.എസ്.യു പ്രവര്‍ത്തകര്‍ സവര്‍ക്കറിന്റെ പ്രതിമയില്‍ ചെരുപ്പ് മാലയിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു താക്കറെയുടെ പ്രസ്താവന.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം കടന്നുപോയ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അംഗീകരിക്കാത്തവര്‍ തിരിച്ചറിയുന്നില്ലെന്നും രാഹുല്‍ ഗാന്ധിയും മുമ്പ് സവര്‍ക്കറെ അപമാനിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഡല്‍ഹി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍.എസ്.യു നേതാക്കള്‍ ചെരുപ്പ് മാല ഇടുകയും കറുത്ത ചായമടിക്കുകയും ചെയ്തിരുന്നു.