LiveTV

Live

National

കശ്മീർ: ഇന്ത്യ പറയുന്നതിന് എതിരാണ് സത്യമെന്ന് ന്യൂയോർക്ക് ടൈംസ് 

സ്ഥിതിഗതികൾ സാധാരണ ഗതിയിലാണെന്ന് അധികൃതർ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങൾക്കു ശേഷം സൈന്യത്തിന്റെ നടപടികൾക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്.

കശ്മീർ: ഇന്ത്യ പറയുന്നതിന് എതിരാണ് സത്യമെന്ന് ന്യൂയോർക്ക് ടൈംസ് 

ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന കേന്ദ്ര സർക്കാർ അവകാശത്തെ തള്ളി അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ്. ജമ്മു കശ്മീരിലുള്ള തങ്ങളുടെ പ്രതിനിധികളുടെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിന് വിരുദ്ധമാണെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിൽ നിന്ന് കരൺദീപ് സിംഗ്, അഹ്മദ് ഖാൻ, നീൽ കോളിയർ, ബെൻ ലാഫിൻ എന്നിവർ തയ്യാറാക്കിയ ആറു മിനുട്ടോളം ദൈർഘ്യമുള്ള 'ജീവിതം തടങ്കലിൽ' എന്ന വീഡിയോ റിപ്പോർട്ട് ടൈം പ്രസിദ്ധീകരിച്ചു.

കശ്മീരിലെ സൈനിക നീക്കത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ദൃശ്യങ്ങളുമായാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു പ്രതിഷേധ റാലിയിൽ There is only one solution, Gun solution, Gun solution (ഇനി ഒരു പരിഹാരമേയുള്ളൂ... തോക്ക് പരിഹാരം.) എന്ന മുദ്രാവാക്യം കേൾക്കാം. സ്ഥിതിഗതികൾ സാധാരണ ഗതിയിലാണെന്ന് അധികൃതർ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങൾക്കു ശേഷം സൈന്യത്തിന്റെ നടപടികൾക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്. വീടിനു നേരെ സൈന്യം കണ്ണീർവാതകം ഷെൽ പ്രയോഗിച്ചതിനെ തുടർന്ന് യുവതി മരിച്ച കുടുംബത്തിന്റെയും പെല്ലറ്റ് തോക്കുകളിൽ നിന്ന് വെടിയേറ്റ് പരിക്കേറ്റ യുവാക്കളുടെയും അനുഭവങ്ങൾ റിപ്പോർട്ടിലുണ്ട്.

സൈന്യം എറിഞ്ഞ കണ്ണീർവാതക ഷെൽ ജനൽച്ചില്ല് തകർത്ത് വീട്ടിനകത്തു വീണതിനെ തുടർന്നാണ് രണ്ട് മക്കളുടെ മാതാവായ യുവതി മരിക്കുന്നത്. തനിക്കും മക്കൾക്കും നീതി വേണമെന്നും എന്നാൽ ആരാണ് നീതി തരികയെന്ന് അറിയില്ലെന്നും യുവതിയുടെ ഭർത്താവ് പറയുന്നു.

പെല്ലറ്റ് തോക്കുകളിൽ നിന്ന് വെടിയേറ്റവരുടെ എക്‌സ്‌റേ അടക്കമുള്ള അനുഭവ വിവരണവും റിപ്പോർട്ടിലുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ്, സുഖമായാൽ പുറത്തുപോയി പ്രതിഷേധിക്കുമെന്ന് ന്യൂയോർക്ക് ടൈംസിനോട് പറയുന്നുണ്ട്. സൈന്യം പിടിച്ചുകൊണ്ടുപോയ ഒരു യുവാവിന്റെ മാതാവിന്റെ അനുഭവ വിവരണവും ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ കാണാം