LiveTV

Live

National

വെള്ളപ്പൊക്കം; വഡോദരയില്‍ നിന്നും 52 മുതലകളെ രക്ഷപ്പെടുത്തി

ഈ മാസമാണ് ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്

 വെള്ളപ്പൊക്കം; വഡോദരയില്‍ നിന്നും 52 മുതലകളെ രക്ഷപ്പെടുത്തി

വെള്ളപ്പൊക്കം നാശം വിതച്ച വഡോദര ജില്ലയില്‍ നിന്നും 52 മുതലകളെ രക്ഷപ്പെടുത്തി. ജില്ലാ വനംവകുപ്പ് വൈല്‍ഡ്‍ലൈഫ് എസ്.ഒ.സ്, ഗുജറാത്ത് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്(GSPCA) എന്നിവരുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെള്ളം ക്രമാതീതമായി ഉയര്‍ന്നുതുടങ്ങിയതു കൊണ്ടാണ് മുതലകളെ മറ്റൊരിടത്തേക്ക് മാറ്റിയതെന്നും പിന്നീട് അവരുടെ വാസസ്ഥലമായ വിശ്വമൈത്രി നദിയിലേക്ക് തിരികെ വിടുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നിധി ദേവ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കറേലിബഗ് ഏരിയയിലെ തെരുവില്‍ നിന്നും 16 അടി നീളമുള്ള മുതലയെ വനംവകുപ്പ് രക്ഷപ്പെടുത്തിയിരുന്നു.

ഈ മാസമാണ് ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. നിരവധി ജില്ലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരുന്നു.

വേലി ചാടി മുതല; വൈറല്‍ വീഡിയോ
Also Read

വേലി ചാടി മുതല; വൈറല്‍ വീഡിയോ

കര്‍ഷകനെ മുതല പിടിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം 292 മുതലകളെ കൊന്നൊടുക്കി
Also Read

കര്‍ഷകനെ മുതല പിടിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം 292 മുതലകളെ കൊന്നൊടുക്കി

 നിസ്സാരക്കാരനല്ല ഈ മുതല; കാരണം ഇവന്റെ ഭാരം തന്നെ
Also Read

നിസ്സാരക്കാരനല്ല ഈ മുതല; കാരണം ഇവന്റെ ഭാരം തന്നെ