LiveTV

Live

National

അഭിനന്ദന്‍ വര്‍ധമാന്‍റെ കഥ പറയുന്ന ചിത്രം വിവേക് ഒബ്രോയി നിര്‍മ്മിക്കും

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രീകരിക്കാനിരിക്കുന്ന സിനിമ മികച്ച ടീമായിരിക്കും ഒരുക്കുക എന്നും വിവേക് കൂട്ടിച്ചേര്‍ത്തു

അഭിനന്ദന്‍ വര്‍ധമാന്‍റെ കഥ പറയുന്ന ചിത്രം വിവേക് ഒബ്രോയി നിര്‍മ്മിക്കും

വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കഥ പറയുന്ന സിനിമ നടന്‍ വിവേക് ഒബ്രോയി നിര്‍മ്മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറഞ്ഞ പി.എം നരേന്ദ്ര മോദി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത് വിവേക് ഒബ്രോയി ആയയിരുന്നു. ബാലാക്കോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എയര്‍ സ്ട്രൈക്കും അതിനോടനുബന്ധിച്ച് നടന്ന സംഭവ വികാസങ്ങളും പ്രധാന വിഷയമാകും.

ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ സേന എത്ര മികച്ചതാണെന്ന് കാണിക്കാനുള്ള അവസരമാണിത്. ശത്രുരാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വകവെക്കാതെ രാജ്യത്തിനായി പോരാടി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ വകയുണ്ടാക്കിയ അഭിനന്ദനെ പോലുള്ള സൈനികരെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് എന്നെ പോലുള്ളവരുടെ കടമയാണ്.’ വിവേക് പറഞ്ഞു.

പുല്‍വാമ ആക്രമണം മുതല്‍ ബാലാക്കോട്ടില്‍ ഐ.എ.എഫ് നടത്തിയ എയര്‍ സ്ട്രൈക്ക് വരെ എല്ലാം താന്‍ വാര്‍ത്തകളിലൂടെ നിരന്തരം അറിഞ്ഞിരുന്നെന്നും ബാലാക്കോട്ട് നടത്തിയത് ഐ.എ.എഫിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഉദ്യമമായിരുന്നെന്നും വിവേക് പറഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രീകരിക്കാനിരിക്കുന്ന സിനിമ മികച്ച ടീമായിരിക്കും ഒരുക്കുക എന്നും വിവേക് കൂട്ടിച്ചേര്‍ത്തു.