LiveTV

Live

National

സവര്‍ക്കറില്‍ വിശ്വാസമില്ലാത്തവരെ പരസ്യമായി മര്‍ദ്ധിക്കണം- ഉദ്ധവ് താക്കറെ

ഡല്‍ഹി യൂണിവേഴ്സിറ്റി ഗെയിറ്റിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് എന്‍.എസ്.യു.ഐ നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു

സവര്‍ക്കറില്‍ വിശ്വാസമില്ലാത്തവരെ പരസ്യമായി മര്‍ദ്ധിക്കണം- ഉദ്ധവ് താക്കറെ

ആര്‍.എസ്.എസ് നേതാവായിരുന്ന സവര്‍ക്കറില്‍ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദ്ധിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സവര്‍ക്കറുടെ പോരാട്ടങ്ങളെ വിസ്മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്നവും മറക്കരുതെന്നും താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി പോലും സവര്‍ക്കറെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് താക്കറെ കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കര്‍ ജയിലിന് പുറത്ത് വന്നത് ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചിട്ടാണെന്നും ആര്‍.എസ്.എസിന് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലെന്നും പറഞ്ഞതിന് ഗാന്ധി പീസ് ഫൌണ്ടേഷന്‍ അധ്യക്ഷന്‍ കുമാര്‍ പ്രശാന്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റി ഗെയിറ്റിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് എന്‍.എസ്.യു.ഐ നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. എന്‍.എസ്.യു.ഐ പ്രസിഡന്റ് അക്ഷയ് ലക്ര പ്രതിമയുടെ മുഖത്ത് കരിപുരട്ടിയിരുന്നു.