LiveTV

Live

National

മുത്തലാഖ്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

മുത്തലാഖ്‌ നിയമം ഭരണ ഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം

മുത്തലാഖ്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജംഇയ്യത്തുൽഉലമ - ഹിന്ദ് എന്നീ സംഘടനകളുടെ ഹരജികളിലാണ് നോട്ടീസ്. മുത്തലാഖ്‌ നിയമം ഭരണ ഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. മതാചാരം അസാധുവാക്കിയ ശേഷവും അത് തുടർന്നാൽ എന്ത് ചെയ്യാനാകും എന്ന് കോടതി ചോദിച്ചു.