LiveTV

Live

National

മോദിയുടെ പ്രവർത്തനങ്ങളെ അറിഞ്ഞുവേണം പ്രതിരോധിക്കാനെന്ന് ജയറാം രമേശ്

മുൻകാലങ്ങളിൽ ചെയ്യാത്ത പലതുമാണ് നരേന്ദ്ര മോദി ചെയ്യുന്നത്

 മോദിയുടെ പ്രവർത്തനങ്ങളെ അറിഞ്ഞുവേണം പ്രതിരോധിക്കാനെന്ന് ജയറാം രമേശ്

മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻകാലങ്ങളിൽ ചെയ്യാത്ത പലതുമാണ് നരേന്ദ്ര മോദി ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ അറിഞ്ഞുവേണം പ്രതിരോധിക്കാനെന്നും ജയറാം രമേശ് ഡൽഹിയിൽ ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ പറഞ്ഞു.

രാഷ്ട്രീയ അവലോകനമായ കപിൽ സതീഷ് കൊമിറെഡ്ഡിയുടെ മലേവലന്റ് റിപ്പബ്ലിക് ,എ ഷോർട്ട് ഹിസ്റ്ററി ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ആയിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിനെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതല്ല തന്റെ വാക്കുകൾ എന്ന് പറഞ്ഞാണ് ജയറാം രമേശ് ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായിപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല. മോദി ഭരണം സമ്പൂർണ്ണ നെഗറ്റീവ് സ്റ്റോറി അല്ല. 2014 -19 കാലത്ത് മോദി എന്തൊക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 37.4 ശതമാനവും എൻ.ഡി.എ 45 ശതമാനം വോട്ടും നേടി.

രണ്ടാം മോദി സർക്കാരിനെ അധികാരത്തിലെത്താൻ സഹായിച്ചത് എന്തെന്ന് പരിശോധിക്കണം. ജനങ്ങളോട് നേരിട്ട് ആശയവിനിമയം നടത്താനാകുന്ന ഭാഷയിലാണ് മോദിയുടെ സംസാരം. പ്രധാനമന്ത്രി ഉജ്ജ്വല യോജന വലിയ ചലനം ഉണ്ടാക്കി.

ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇക്കാര്യം തിരിച്ചറിയാതെ മോദിയെ പ്രതിരോധിക്കാൻ ആകില്ല. നരേന്ദ്ര മോദിയുടെ സവിശേഷതകൾ അറിഞ്ഞുവേണം അദ്ദേഹത്തെ നേരിടാനെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.