LiveTV

Live

National

പ്രധാനമന്ത്രി ഇന്ന് ബഹ്റെെനില്‍

വൈകീട്ട് അഞ്ചുമണിക്ക് ഈസാ ടൗണിലെ നാഷണൽ സ്റ്റേഡിയത്തിലാണ് പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുന്നത്

പ്രധാനമന്ത്രി ഇന്ന് ബഹ്റെെനില്‍

യു.എ.ഇ സന്ദർശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തും. രാജ്യത്ത് ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി എത്തുമ്പോൾ സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രവാസി സമൂഹം. സന്ദർശനം ചരിത്രസംഭവമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇന്ത്യൻ എംബസി അധിക്യതർ അറിയിച്ചു.

ഇന്ന് ഉച്ചക്ക് ഉന്നത തല കൂടിക്കാഴ്ചകൾ, വൈകുന്നേരം പൊതുസമ്മേളനം, രാത്രി രാജാവിനൊപ്പമുള്ള അത്താഴ വിരുന്ന്, ഞായറാഴ്ച രാവിലെ മനാമ ക്ഷേത്രത്തിൽ നവീകരണ പരിപാടിയുടെ ഉദ്ഘാടനം എന്നിവയാണ് പ്രധാനമന്ത്രിയുടെ പ്രധാന കാര്യപരിപാടികൾ. ഇന്ത്യൻ വ്യാപാരി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

വൈകീട്ട് അഞ്ചുമണിക്ക് ഈസാ ടൗണിലെ നാഷണൽ സ്റ്റേഡിയത്തിലാണ് പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കുന്നത്. പൊതുപരിപാടിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണുണ്ടായതെന്നും ഇരുപതിനായിരത്തോളം പേർ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ എംബസി അധിക്യതർ പറഞ്ഞു. പങ്കെടുക്കുന്നവർക്കുള്ള പ്രവേശനപാസുകൾ വിതരണം ചെയ്തിട്ടുണ്ട്.

സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്നവർ പാസിനൊപ്പം സിപി.ആർ കാർഡുകൾ കൂടി കൊണ്ട് വരണമെന്നും അധികൃതർ അറിയിച്ചിട്ടൂണ്ട്. സ്റ്റേഡിയത്തിൽ ഉച്ചക്ക് 3.30 ഓടെ പ്രവേശനം ആരംഭിക്കും. അഞ്ച് മണിക്ക് പ്രധാനമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. നൂറ്റിഅൻപതോളം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ ഇന്ത്യൻ കലാപരിപാടികളുമൊരുക്കിയിട്ടുണ്ട്.