LiveTV

Live

National

ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടു പിടിച്ചു വാർത്തകൾ ഉണ്ടാക്കുകയാണെന്നും സുര്‍ജെവാല ആരോപിച്ചു

ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ മോദിസർക്കാർ കശാപ്പു ചെയ്യുന്നു എന്ന് കോൺഗ്രസ്. തന്റെ പിതാവിനെ മാത്രമല്ല കോൺഗ്രസിനെ കൂടിയാണ് അറസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കാർത്തി ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റും ജമ്മു കശ്മീർ വിഷയവും ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജന്ദർ മന്ദറിൽ പ്രതിഷേധിച്ചു.

ഐ.എന്‍.എക്സ് മീഡിയ കേസിലെ പി.ചിദംബരത്തിന്റെ അറസ്റ്റിനെ പാർട്ടി വിഷയമായി കണ്ട് നേരിടാനാണ് കോൺഗ്രസ് നീക്കം. ചിദംബരത്തിന് എതിരെ നടക്കുന്നത് മോദി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അടിയന്തര വിഷയത്തിൽ വാദം കേൾക്കണമെന്ന ആവശ്യത്തിന് കോടതിയിൽ നിന്നുണ്ടായ പ്രതികരണം ആശങ്ക ഉണ്ടാക്കുന്നതായിരുന്നു എന്നും അടിയന്തര വിഷയത്തിൽ ഒരു പൗരനെ കോടതി കേൾക്കേണ്ടതല്ലേയെന്നും കപിൽ സിബൽ ചോദിച്ചു.

മറ്റുള്ളവരുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥയാണ് ചിലർക്കെന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ജമ്മുകശ്മീർ വിഷയവും പി.ചിദംബരത്തിന്റെ അറസ്റ്റും ഉന്നയിച്ച് ഡി.എം.കെ ജന്തർമന്ദറിൽ നടത്തിയ മാർച്ചിലും കാർത്തി ചിദംബരം പങ്കെടുത്തു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, തുടങ്ങിയവർ പ്രതിഷേധ മാർച്ചിനെത്തി.

Also read: അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ചിദംബരം ഉദ്ഘാടനം ചെയ്ത അതേ സി.ബി.ഐ ആസ്ഥാനത്തേക്ക്

Also read: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം അറസ്റ്റില്‍