LiveTV

Live

National

സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് എൻ.എസ്‌.യു പ്രവർത്തകർ

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എ.ബി.വി.പി പ്രവർത്തകരാണ് പ്രതിമ സ്ഥാപിച്ചത്

 സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് എൻ.എസ്‌.യു പ്രവർത്തകർ

ആർഎസ്എസ് നേതാവായിരുന്ന വീര്‍ സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) പ്രവര്‍ത്തകര്‍. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയിലാണ് ഇന്നലെ അർദ്ധരാത്രി എൻ.എസ്‌.യു പ്രവർത്തകർ മാലയിട്ടത്. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എ.ബി.വി.പി പ്രവർത്തകരാണ് പ്രതിമ സ്ഥാപിച്ചത്.

യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ അനുവാദമില്ലാതെയാണ് എ.ബി.വി.പി ഇവിടെ പ്രതിമ സ്ഥാപിച്ചത്. യൂണിവേഴ്സിറ്റിയിലെ എ.ബി.വി.പി യൂണിയന്‍ പ്രസിഡന്റ് ശക്തി സിംഗാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ സ്ഥാപിക്കാന്‍ അധികൃതരോട് അനുവാദം ചോദിച്ചിട്ടും പ്രതികരണമൊന്നമുണ്ടായില്ല.

 സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് എൻ.എസ്‌.യു പ്രവർത്തകർ

പലതവണ അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടും അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് ശക്തി സിംഗ് പറയുന്നത്. യൂണിവേഴ്‌സിറ്റി അൺമിനിസ്‌ട്രേഷന് ധാരാളം കത്തുകളെഴുതുകയും മാർച്ചിൽ വൈസ് ചാൻസലറെ കാണുകയും ചെയ്തു. യുവാക്കൾക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തങ്ങൾ പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിംഗ് പറയുന്നു.