LiveTV

Live

National

ചായക്കടയില്‍ കയറി ചായ ഉണ്ടാക്കി നാട്ടുകാര്‍ക്ക് നല്‍കി മമതാ ബാനര്‍ജി

ബുധനാഴ്ചയാണ് സംഭവം. മമതാ ബാനര്‍ജിയെ കണ്ട് ചായക്കടക്കാരന്‍ അന്തംവിടുന്നുണ്ട്

 ചായക്കടയില്‍ കയറി ചായ ഉണ്ടാക്കി നാട്ടുകാര്‍ക്ക് നല്‍കി മമതാ ബാനര്‍ജി

ചായക്കടയില്‍ കയറി ചായ ഉണ്ടാക്കുന്ന മുഖ്യമന്ത്രിയെ കണ്ട് അന്തംവിട്ടിരിക്കുകയാണ് പശ്ചിമബംഗാള്‍ ദത്താപൂര്‍ ഗ്രാമത്തിലെ ദിഘ നിവാസികള്‍. ചായ ഉണ്ടാക്കുക മാത്രമല്ല, അത് അവിടെ കൂടി നിന്നവര്‍ക്ക് സ്നേഹത്തോടെ വിതരണം ചെയ്യുകയും ചെയ്തു.

ബുധനാഴ്ചയാണ് സംഭവം. മമതാ ബാനര്‍ജിയെ കണ്ട് ചായക്കടക്കാരന്‍ അന്തംവിടുന്നുണ്ട്. ഇതൊന്നും നോക്കാതെ മമത കൂളായി വന്ന ചായ ഉണ്ടാക്കുകയാണ്. തുടര്‍ന്ന് ചായ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് ഒരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടിയിരുന്നു. അവരോട് മമത കുശലാന്വേഷണം നടത്തുകയും ചെയ്തു.

''ചിലപ്പോൾ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കും. നല്ല ചായ ഉണ്ടാക്കുന്നതും പങ്കിടുന്നതും അതിലൊന്നാണ്. വീഡിയോ പങ്കുവച്ചുകൊണ്ട് മമത ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു വീഡിയോയില്‍ മമത പ്രദേശവാസികളുമായി സംസാരിക്കുന്നത് കാണാം. ''ദിഘയിലെ ദത്താപൂർ ഗ്രാമവാസികളുമായി സംവദിക്കാൻ ഇന്ന് കുറച്ച് സമയം ചെലവഴിച്ചു''മമത ട്വിറ്ററില്‍ കുറിച്ചു.