LiveTV

Live

National

വിദ്യാര്‍ഥികളെ തല മൊട്ടയടിച്ച് ക്യാമ്പസിലൂടെ നടത്തിച്ചതായി പരാതി- വീഡിയോ

തല മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാർഥികൾ ക്യാമ്പസിലൂടെ നിരയായി നടക്കുന്ന വീ‍ഡിയോ ആണ് പുറത്ത് വന്നത്

വിദ്യാര്‍ഥികളെ തല മൊട്ടയടിച്ച് ക്യാമ്പസിലൂടെ നടത്തിച്ചതായി പരാതി- വീഡിയോ

ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ തല മൊട്ടയടിച്ച് ക്യാമ്പസിലൂടെ നടത്തിച്ചതായി പരാതി. ഹോസ്റ്റലിൽ നിന്നും വിദ്യാർഥികളെ ആശുപത്രിയിലേക്കും അവിടെ നിന്നും ക്ലാസിലേക്കും നടത്തിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി പ്രചരിച്ചത്.

ഉത്തർപ്രദേശിലെ ഇറ്റാവ മെഡിക്കൽ കോളേജിലാണ് സംഭവമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തല മൊട്ടയടിച്ച ഒരു കൂട്ടം വിദ്യാർഥികൾ ക്യാമ്പസിലൂടെ നിരയായി നടക്കുന്ന വീ‍ഡിയോ ആണ് പുറത്ത് വന്നത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് വെെസ് ചാൻസലർ രാജ് കുമാർ പി.ടി.ഐയോട് പറഞ്ഞത്.

റാഗിങിനെതിരെ യൂണിവേഴ്സിറ്റി ശക്തമായ നടപടിയെടുക്കാറുണ്ടെന്ന് പറഞ്ഞ വി.സി, ചട്ടം ലംഘിക്കുന്നവരെ മുമ്പ് പുറത്താക്കിയതായും പറഞ്ഞു. പുതിയ വിദ്യാർഥികൾക്ക് റാഗിങുമായി ബന്ധപ്പെട്ട ഏത് കേസും റാഗിങ് വിരുദ്ധ കമ്മറ്റിക്ക് മുന്നിൽ ഭയം കൂടാതെ അവതരിപ്പിക്കാവന്നതാണെന്നും വി.സി അറിയിച്ചു.