LiveTV

Live

National

ഭാര്യ ലഡു മാത്രമേ തിന്നാന്‍ തരുന്നുള്ളൂ; വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്

രാവിലെയും വൈകിട്ടും നാല് ലഡു വീതമാണ് തനിക്ക് തരുന്നത്.

ഭാര്യ ലഡു മാത്രമേ തിന്നാന്‍ തരുന്നുള്ളൂ; വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്

ഭാര്യ ലഡു മാത്രമേ തിന്നാന്‍ തരുന്നുള്ളൂവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നുമുള്ള ആവശ്യവുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം.

മന്ത്രവാദിയുടെ ഉപദേശ പ്രകാരമാണ് ഭാര്യ ഇങ്ങനെ ചെയ്യുന്നതെന്ന് കുടുംബ കോടതിയില്‍ ഭര്‍ത്താവ് വ്യക്തമാക്കി. രാവിലെയും വൈകിട്ടും നാല് ലഡു വീതമാണ് തനിക്ക് തരുന്നത്. മറ്റൊന്നും കഴിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവ് പറയുന്നു.

10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. തനിക്ക് അസുഖം വന്നപ്പോഴാണ് ഭാര്യ മന്ത്രവാദിയെ കണ്ടത്. അപ്പോഴാണ് ലഡു മാത്രം ഭക്ഷിക്കാന്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രവാദി നിര്‍ദേശം നല്‍കിയതെന്നും ഭര്‍ത്താവ് പറഞ്ഞു.

കുടുംബ കോടതിയിലെ ഉദ്യോഗസ്ഥര്‍ കേസ് കേട്ട് കുഴഞ്ഞു. ലഡു ഭര്‍ത്താവിന്‍റെ അസുഖം മാറ്റുമെന്നാണ് ഭാര്യയുടെ ഉറച്ചവിശ്വാസം. കൌണ്‍സിലിങ് നല്‍കാനല്ലാതെ യുവതിയുടെ അന്ധവിശ്വാസം ചികിത്സിച്ച് മാറ്റാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് കുടുംബ കോടതിയിലെ കൌണ്‍സിലര്‍ പറഞ്ഞു.