LiveTV

Live

National

ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

ചിദംബരം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല.

ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

ഐ.എന്‍.എക്സ് മീഡിയ കേസിൽ അറസ്റ്റ് ഒഴിവാക്കാനുള്ള മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമങ്ങൾക്ക് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. ചിദംബരം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ഹരജി വെള്ളിയാഴ്ച പരിഗണിക്കും.

ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നേടാന്‍ പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത് മുതല്‍ അനിശ്ചിതാവസ്ഥയായിരുന്നു. രാവിലെ 10.30ന് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് മുന്നിൽ ഹർജിക്കാര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചെങ്കിലും ഇടപെടാൻ തയാറായില്ല. ചീഫ് ജസ്റ്റിസ് കോടതിക്ക് ഹർജി കൈമാറി എന്നറിയിച്ചു. ഇതിനിടെ പാകപ്പിഴയെ തുടര്‍ന്ന് ഹരജി ഡിഫോള്‍ഡ് ലിസ്റ്റിലേക്ക് പോയി.

തെറ്റുകള്‍ തിരുത്തി മൂന്ന് മണിക്ക് കപിൽ സിബൽ ജസ്റ്റിസ് എൻ.വി. രമണയെ വീണ്ടും സമീപിച്ചു. ചീഫ് ജസ്റ്റിസാണ് ഹർജി ലിസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. വൈകിട്ട് നാലു മണിക്ക് ഹരജിക്കാര്യം ഉന്നയിക്കാന്‍ കപിൽ സിബൽ ചീഫ് ജസ്റ്റിസ് കോടതിയിലെത്തി. പക്ഷെ ഉന്നയിക്കും മുൻപെ കോടതി പിരിഞ്ഞു. ഇതോടെ ഇന്ന് സുപ്രീംകോടതിയില്‍ നിന്നും അനുകൂല നീക്കം ഉണ്ടായേക്കുമെന്ന അഭിഭാഷകസംഘത്തിന്റെ പ്രതീക്ഷ മങ്ങി. ശേഷം സി.ജെ.ഐയും രജിസ്ട്രാറും കൂടിക്കാഴ്ച നടത്തി വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചു.

തങ്ങളെ കേൾക്കാതെ ജാമ്യ കാര്യത്തിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.

Also read: തിരച്ചില്‍, ലുക്ക് ഔട്ട് നോട്ടീസ്.. ചിദംബരത്തെ തേടി സി.ബിഐയും ഇ.ഡിയും