LiveTV

Live

National

അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ചിദംബരം ഉദ്ഘാടനം ചെയ്ത അതേ സി.ബി.ഐ ആസ്ഥാനത്തേക്ക്

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധവുമായി ബന്ധപ്പെട്ട് 2010ൽ അമിത് ഷായെ ജയിലിലേക്കയച്ചതും ചിദംബരം ആഭ്യന്തര വകുപ്പ് കെെകാര്യം ചെയ്യുന്ന കാലത്തായിരുന്നു

അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ചിദംബരം ഉദ്ഘാടനം ചെയ്ത അതേ സി.ബി.ഐ ആസ്ഥാനത്തേക്ക്

എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്, മുമ്പ് സ്വന്തം കെെകൊണ്ട് തുറന്നു കൊടുത്ത സി.ബി.ഐ ആസ്ഥാനത്തേക്ക്. യു.പി.എ സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരിക്കെ 2011ലാണ് ചിദംബരം ഡൽഹിയിലുള്ള സി.ബി.ഐ ആസ്ഥാനം തുറന്നത്.

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധവുമായി ബന്ധപ്പെട്ട് 2010ൽ അമിത് ഷായെ ജയിലിലേക്കയച്ചതും ചിദംബരം ആഭ്യന്തര വകുപ്പ് കെെകാര്യം ചെയ്യുന്ന കാലത്തായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. എന്നാൽ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ചിദംബരത്തെ നാടകീയമായ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്യകയായിരുന്നു.

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസിലാണ് പി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. മതില്‍ ചാടി കടന്ന ഉദ്യോഗസ്ഥര്‍, നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ കുറ്റക്കാരനല്ലെന്ന് പറഞ്ഞ ചിദംബരം നിയമത്തിൽ നിന്നും ഒളിച്ചോടില്ലെന്നും അറിയിക്കുകയുണ്ടായി.