LiveTV

Live

National

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു

ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അടക്കം മൂന്ന് പേര്‍ മരിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അടക്കം മൂന്ന് പേര്‍ മരിച്ചു.

ഉത്തരകാശിയിലാണ് സംഭവം. പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി പോവുകയായിരുന്നു ഹെലികോപ്റ്റര്‍. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോല്‍ദിയിലേക്ക് പോവുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്‍. പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, പ്രദേശവാസിയായ രമേഷ് സാവര്‍ എന്നിവരാണ് മരിച്ചത്.

ഉത്തരേന്ത്യയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. യമുനാനദിയില്‍ ജലനിരപ്പ് 206.60 മീറ്ററായി ഉയര്‍ന്നു. ഉത്തരകാശി ജില്ലയില്‍ മാത്രം പ്രളയത്തില്‍ 16 പേര്‍ മരിച്ചു.