LiveTV

Live

National

തിരച്ചില്‍, ലുക്ക് ഔട്ട് നോട്ടീസ്.. ചിദംബരത്തെ തേടി സി.ബിഐയും ഇ.ഡിയും

ഇന്നലെയും ഇന്നുമായി മൂന്ന് തവണ സി.ബി.ഐ സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ വസതിയിലെത്തി.

തിരച്ചില്‍, ലുക്ക് ഔട്ട് നോട്ടീസ്.. ചിദംബരത്തെ തേടി സി.ബിഐയും ഇ.ഡിയും

ഐ.എന്‍.എക്സ് മീഡിയാ കേസില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പി. ചിദംബരത്തിനായുള്ള തിരച്ചിൽ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഊർജിതമാക്കി. ഇരു ഏജന്‍സികളും ചിദംബരത്തിനായി ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഏജന്‍സികള്‍ പോകുമെന്നാണ് വിവരം.

ഇന്നലെ വൈകീട്ടോടെയാണ് പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയത്. പിന്നീട് നാടകീയ രംഗങ്ങളാണ് പി ചിദംബരത്തിന്റെ ജോര്‍ബാഗിലെ വസതിയില്‍ അരങ്ങേറിയത്. ഇന്നലെയും ഇന്നുമായി മൂന്ന് തവണ സി.ബി.ഐ സംഘം ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ വസതിയിലെത്തി. തൊട്ട് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും.

ശ്രമം പരാജയപ്പെട്ടതോടെ അര്‍ധരാത്രി 12 മണിക്ക് രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് പതിച്ചു. ഇതിനെല്ലാം പിന്നാലെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. ചിദംബരം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഡല്‍ഹിയിലുണ്ടെന്നാണ് വിവരം. അറസ്റ്റിനും ജാമ്യമില്ലാ വാറണ്ടിനുമുള്ള സാഹചര്യമുണ്ടെന്നാണ് സി.ബി.ഐ, ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതേസമയം ചിദംബരത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്‌. മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ചിദംബരത്തിന് പിന്തുണയുമായെത്തി. ഭീരുക്കളുടെ നാണം കെട്ട വേട്ടയാടലാണിതെന്ന് പ്രിയങ്ക ഗാന്ധിയും അധികാര ദുര്‍വിനിയോഗമാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

Also read: ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി