LiveTV

Live

National

കശ്മീര്‍ സ്വദേശിക്ക് ഡല്‍ഹിയില്‍ റൂം നിഷേധിച്ചതായി ഓയോ റൂംസിനെതിരെ പരാതി

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ച ഓയോ റൂംസ് വക്താവ് അറിയിച്ചു

കശ്മീര്‍ സ്വദേശിക്ക് ഡല്‍ഹിയില്‍ റൂം നിഷേധിച്ചതായി ഓയോ റൂംസിനെതിരെ പരാതി

കശ്മീർ സ്വദേശിക്ക് ഡൽഹിയിൽ റൂം നൽകാൻ വിസമ്മതിച്ചതായി ഓൺലെെൻ റൂം സെെറ്റായ ഓയോ റൂംസിനെതിര പരാതി. കശ്മീരിൽ നിന്നുള്ള തന്റെ സുഹൃത്ത് ഡൽഹിയിൽ എത്തിയപ്പോൾ റൂം നൽകാൻ ഹോട്ടൽ മാനേജർ നിരസിക്കുകയായിരുന്നുവെന്ന് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാർഥിയായ മാലിക്ക് ആബിദിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലുള്ള തന്റെ റൂമിൽ മറ്റു താമസക്കാർകൂടിയുള്ളതിനാലാണ് ഓയോ ബുക്ക് ചെയ്തത്. റൂം ബുക്ക് ചെയ്തതായുള്ള കൺഫൊമേഷൻ മെസേജും ലഭിച്ചു. എന്നാൽ ഡൽഹി ജസോല വിഹാറിലുള്ള ഹോട്ടലിൽ എത്തി ഐ.ഡി കാർഡ് കണ്ടതോടെ ഹോട്ടൽ അതികൃധർ കെെമലർത്തുകയായിരന്നുവെന്ന് ആബിദ് പറഞ്ഞു.

കശ്മീർ സ്വദേശിയാണെന്ന് തെളിയിക്കുന്ന ആധാർ കാർഡ് കണ്ട ഹോട്ടൽ മാനേജർ, ഉടൻ മറ്റൊരാൾക്ക് ഫോൺ ചെയ്യുകയും, തുടർന്ന് റൂം തരാൻ സാധിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. കശ്മീർ സ്വദേശികൾക്ക് റൂം അനുവദിക്കരുതെന്ന തരത്തിലുള്ള സർക്കാർ ഉത്തരവുകൾ വാട്സാപ്പ് സന്ദേശങ്ങൾ വഴി ലഭിച്ചിരുന്നു എന്നാണ് ഇതിന് കാരണമായി മാനേജർ പറഞ്ഞതെന്നും ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ച ഓയോ വക്താവ്, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഒരു തരത്തിലുള്ള വിവേചനവും ആർക്കെതിരെയും തങ്ങൾ അനുവദിക്കുന്നതല്ലെന്നും പറഞ്ഞു. വംശീയപരമായ ഈ വാട്സാപ്പ് സന്ദേശങ്ങളുടെ സ്രോതസ്സ് വ്യക്തമാക്കാനും ഹോട്ടൽ മാനേജരോട് കമ്പനി വ്യക്തമാക്കി.