LiveTV

Live

National

രാജീവ് ഗാന്ധി വധം; പരോള്‍ നീട്ടിക്കിട്ടാന്‍ നളിനി കോടതിയില്‍

കഴിഞ്ഞ 27 വർഷമായി തടവറയിലുള്ള നളിനി, ആറ് മാസത്തെ പരോളാണ് അപേക്ഷിച്ചത്

രാജീവ് ഗാന്ധി വധം; പരോള്‍ നീട്ടിക്കിട്ടാന്‍ നളിനി കോടതിയില്‍

രാജീവ് ഗാന്ധി വധക്കേസൽ പിടിയിലായ നളിനി ശ്രീഹരൻ പരോൾ നീട്ടാൻ ഹെെക്കോടതിയെ സമീപിച്ചു. നളിനിയുടെ അപേക്ഷയിൽ മറുപടി നൽകാൻ തമിഴ്നാട് സർക്കാറിനോട് മദ്രാസ് ഹെെക്കോടതി നിർദേശം നൽകി. 30 ദിവസം കൂടി പരോൾ നീട്ടാനാണ് നളിനി കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധി വധം; പരോള്‍ നീട്ടിക്കിട്ടാന്‍ നളിനി കോടതിയില്‍

വെല്ലൂർ സെൻട്രൽ ജയിലിൽ തടവിലുള്ള നളിനി ശ്രീഹരന്, കഴിഞ്ഞ മാസമാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചത്. എന്നാൽ പരോൾ നീട്ടിക്കിട്ടാനുള്ള അപേക്ഷ ജയിൽ ഡി.ഐ.ജി നിരസിച്ചതിനെ തുടർന്ന് നളിനി കോടതിയെ സമീപിക്കുകയായിരന്നു.

കഴിഞ്ഞ 27 വർഷമായി തടവറയിലുള്ള നളിനി, ആറ് മാസത്തെ പരോളാണ് അപേക്ഷിച്ചത്. എന്നാൽ ഓർഡിനറി പരോൾ അനുവദിക്കുന്ന ഒരാൾക്ക് കൂടിയത് ഒരു മാസത്തെ പരോൾ മാത്രമേ അനുവദിക്കാവു എന്ന പ്രോസിക്യൂഷന്റെ ഭാഗം കേട്ട കോടതി, ഒരു മാസമായി ചുരുക്കുകയായിരുന്നു. എന്നാൽ തുടർന്ന് ഇത് നീട്ടുന്നതിന് തടസ്സമില്ല.

രാജീവ് ഗാന്ധി വധം; പരോള്‍ നീട്ടിക്കിട്ടാന്‍ നളിനി കോടതിയില്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് നളിനി ഉൾപ്പടെ ആറ് പേരെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 1991 മെയ് 21ന് തമിഴ്നാടിലെ കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.