LiveTV

Live

National

പൗരത്വ പട്ടികയിൽ വരന്റെ പേരില്ല; അസമിൽ വിവാഹം മുടങ്ങി

ജുലെെയിൽ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ പേരില്ലാത്തത് മൂലം 40 ലക്ഷം പേരാണ് അസമിൽ ‘വിദേശി’കളായി തീർന്നിരിക്കുന്നത്

 പൗരത്വ പട്ടികയിൽ വരന്റെ പേരില്ല; അസമിൽ വിവാഹം മുടങ്ങി

പൗരത്വ പട്ടികയിൽ വരന്റെ പേര് കാണാത്തതിനെ തുടർന്ന് അസമിൽ വിവാഹം മുടങ്ങി. അസമിലെ സിൽചാറിലാണ് സംഭവം. സിൽചാറിലെ നയാഗ്രാം ഗ്രാമത്തിലെ കമിതാക്കളാണ് പൗരത്വ പട്ടികയിൽ ഉടക്കി വേർപിരിഞ്ഞത്.

നയാഗ്രമിൽ നിന്നുള്ള വരൻ ദിൽവാർ ഹുസെെൻ ലഷ്കറിന്റെ പേരാണ് അവസാനമായി പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. കുടുംബത്തിൽ നിന്നുള്ള മറ്റെല്ലാവരുടെയും പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ മാത്രം കാണാതാവുകയായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിന് മുമ്പ് ‘ഇന്ത്യൻ പൗരനാ’ണോ എന്ന് ഉറപ്പ് വരുത്താൻ വധുവിന്റെ കുടുംബക്കാർ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്ത് വന്നത്.

കുടുംബത്തിലെ മറ്റുള്ളവർ പൗരത്വ പട്ടികയിൽ ഇടം പിടിച്ചിരിക്കെ, ആഗസ്റ്റ് 31ന് പുറത്തിറങ്ങുന്ന എൻ.ആർ.സിയുടെ അവസാന ലിസ്റ്റിൽ ദിൽവാറിന്റെ പേരുണ്ടായിരിക്കുമെന്ന് വരന്റെ ബന്ധുക്കൾ പറ‍ഞ്ഞു നോക്കിയെങ്കിലും, വിവാഹത്തിൽ നിന്നും പിൻമാറാൻ വധുവിന്റ വീട്ടുക്കാർ തീരുമാനിക്കുകയായിരുന്നു.

ജുലെെയിൽ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ പേരില്ലാത്തത് മൂലം 40 ലക്ഷം പേരാണ് അസമിൽ ‘വിദേശി’കളായി തീർന്നിരിക്കുന്നത്.