LiveTV

Live

National

പ്രതിരോധമേഖലയിലും സ്വകാര്യകമ്പനികള്‍; പ്രതിരോധ പരീക്ഷണ സംവിധാനങ്ങള്‍ ഇനി സ്വകാര്യ കമ്പനികള്‍ക്കും ഉപയോഗിക്കാം 

സര്‍ക്കാരിന്‍റെ പ്രതിരോധ പരിക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഇനി പരീക്ഷണത്തിനായി ഉപയോഗിക്കാം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി

പ്രതിരോധമേഖലയിലും സ്വകാര്യകമ്പനികള്‍; പ്രതിരോധ പരീക്ഷണ സംവിധാനങ്ങള്‍ ഇനി സ്വകാര്യ കമ്പനികള്‍ക്കും ഉപയോഗിക്കാം 

പ്രതിരോധ പരീക്ഷണ രംഗം സ്വകാര്യമേഖലക്ക് തുറന്ന് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. യുദ്ധ വിമാനങ്ങള്‍ തദ്ദേശിയമായി വികസിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമസേന നടത്തിയ സെമിനാറിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. സര്‍ക്കാരിന്‍റെ പ്രതിരോധ പരിക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഇനി പരീക്ഷണത്തിനായി ഉപയോഗിക്കാം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് സമീപകാലത്ത് കൈ കൊണ്ട അതിനിര്‍ണ്ണായക തീരുമാനം ആണിത്. ഇങ്ങനെ ഒരു ഇളവ് അനുവദിക്കുന്നത് സുരക്ഷാ വീഴ്ചയുണ്ടാക്കിയേക്കുമെന്നതടക്കമുള്ള ആശങ്കള്‍ നിലനില്‍ക്കെയാണ് സര്‍ക്കാരിന്റ പ്രഖ്യാപനം. തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനും വികസനത്തിനും തീരുമാനം ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.