LiveTV

Live

National

കുരുക്ക് മുറുകുന്നു; ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു

എന്നാൽ രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ചിദംബരം പറഞ്ഞു

കുരുക്ക് മുറുകുന്നു; ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു

ഐ.എന്‍.എക്സ് കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഉടന്‍ പരിഗണിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

യു.പി.എ ഗവൺമെന്റിൽ ധനകാര്യ മന്ത്രിയായിരിക്കെ, ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് ചിദംബരം വഴിവിട്ട സഹായം ചെയ്തു എന്നാണ് കേസ്. എന്നാൽ രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്ന് ചിദംബരം പറഞ്ഞു. കേസ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ചിദംബരത്തിനായി വാദിക്കുന്ന കപിൽ സിബൽ അറിയിച്ചു.

ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹെെക്കോടതി ചിദംബരത്തിന്റെ ജാമ്യം നിരസിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളിയ പശ്ചാതലത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ചിദംബരം സുപ്രീകോടതിയെ സമീപിച്ചത്. ഐ.എൻ.എക്സ് മീഡിയ ഉടമകളായ പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവർ, മകളായ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.