LiveTV

Live

National

അധോലോക നായകന്‍ ചോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ

ഇന്തോനേഷ്യയിൽ നിന്നും 2015ൽ പിടികൂടി ഇന്ത്യയിലെത്തിച്ച ചോട്ടാ രാജൻ നിലവിൽ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്

അധോലോക നായകന്‍ ചോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ

അധോലോക നേതാവ് ചോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ വിധിച്ച് മുംബെെ സ്പെഷ്യൽ കോടതി. 2012ൽ നടത്തിയ കൊലപാതക ശ്രമത്തിനാണ് ചോട്ടാ രാജനും മറ്റ് അഞ്ച് പേർക്കും എട്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

MCOCA, ഐ.പി.സി വകുപ്പുകൾ ചാർത്തി ശിക്ഷ വിധിച്ച വാങ്കടെ കോടതി, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബി.ആർ ഷെട്ടി എന്ന ഹോട്ടൽ മുതലാളിയെ 2012 ഒക്ടോബറില്‍ അന്ധേരിയിൽ വെച്ച് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.

ഇന്തോനേഷ്യയിൽ നിന്നും 2015ൽ പിടികൂടി ഇന്ത്യയിലെത്തിച്ച ചോട്ടാ രാജൻ നിലവിൽ തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. ചോട്ടാ രാജന് പുറമെ, നിത്യാനന്ദ് നായക്, സെൽവിൻ ഡാനിയേൽ, രോഹിത് തങ്കപ്പൻ ഏലിയാസ്, ദിലീപ് ഉപദ്യായ്, തൽവീന്ദർ സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.