LiveTV

Live

National

കാറിടിച്ച് പരുക്കേറ്റ പുലിയുടെ ചിത്രമെടുക്കാന്‍ നോക്കിയതാ, പിന്നെ സംഭവിച്ചത്... 

പരുക്കേറ്റ് കിടക്കുന്ന പുലിയുടെ അടുത്ത് ചെന്നായിരുന്നു ഇയാളുടെ ഫോട്ടോ സാഹസികത.

കാറിടിച്ച് പരുക്കേറ്റ പുലിയുടെ ചിത്രമെടുക്കാന്‍ നോക്കിയതാ, പിന്നെ സംഭവിച്ചത്... 

കാറിടിച്ച് പരുക്കേറ്റ പുലിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചയാളിനെ പുലി ആക്രമിച്ചു. വെസ്റ്റ്ബംഗാളിലെ അലിപുര്‍ദ്വാറിലാണ് സംഭവം. എ.എന്‍.ഐ ആണ് വീഡിയോ ട്വീറ്റു ചെയ്യുന്നത്. ഡാൽഗാവോൺ വനത്തിനു സമീപമുള്ള ഹൈവേയിലാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ് കിടക്കുന്ന പുലിയുടെ അടുത്ത് ചെന്നായിരുന്നു ഇയാളുടെ ഫോട്ടോ സാഹസികത.

ഉടന്‍ തന്നെ പുലി ചാടി എഴുന്നേല്‍ക്കുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ യുവാവിന് ചെറിയ തോതില്‍ പരിക്കേറ്റു. പുലി ചാടുന്ന നേരം ചുറ്റുമുള്ളവരെല്ലം ഓടുന്നതും വീഡിയോയില്‍ കാണാം. അതേസമയം പുലിയെ പിന്നീട് ചികിത്സക്കായി മാറ്റി. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുമ്പോൾ വനത്തിൽ തുറന്നു വിടാനാണ് തീരുമാനം.