LiveTV

Live

National

മോദിയും അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്‍മാരെപ്പോലെ, രാഹുല്‍ ഒളിച്ചോടിയ ഗാന്ധിയെന്നും ശിവരാജ് സിംഗ് ചൌഹാന്‍

എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയ രാഹുല്‍ ഗാന്ധി ഒളിച്ചോടിയ നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു

 മോദിയും അമിത് ഷായും കൃഷ്ണാര്‍ജ്ജുനന്‍മാരെപ്പോലെ, രാഹുല്‍ ഒളിച്ചോടിയ ഗാന്ധിയെന്നും ശിവരാജ് സിംഗ് ചൌഹാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രീകൃഷ്ണനനും അര്‍ജ്ജുനനുമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൌഹാന്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ചൌഹാന്റെ പ്രസ്താവന. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയ രാഹുല്‍ ഗാന്ധി ഒളിച്ചോടിയ നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു.

മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. കൃഷ്ണനെയും അര്‍ജ്ജുനനെയും പോലെയാണ് അവര്‍ രാജ്യത്തെ നയിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. എങ്ങിനെ പ്രതികരിക്കണമെന്ന് അവര്‍ക്കറിയില്ല. കശ്മീര്‍ വിഷയത്തെക്കുറിച്ച് സോണിയാ ഗാന്ധി ഒരു പ്രസ്താവന ഇറക്കണമെന്നും ചൌഹാന്‍ ആവശ്യപ്പെട്ടു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷയായതിനെ കുറിച്ചു അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു കുടുംബത്തിനുള്ള ആധിപത്യം വീണ്ടും ഉറപ്പാക്കുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ തെറ്റായ നയങ്ങളുടെ ഫലമാണ് ഗോവയിലെ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും ചൌഹാന്‍ ആരോപിച്ചു.