LiveTV

Live

National

കോണ്‍ഗ്രസ് വിമര്‍ശിച്ച മോദിയുടെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ 

മോദിയുടെ പ്രസംഗം ചിന്തിപ്പിക്കുന്നതാണെന്നാണ് സിന്‍ഹ ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് വിമര്‍ശിച്ച മോദിയുടെ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. മോദിയുടെ പ്രസംഗം ചിന്തിപ്പിക്കുന്നതാണെന്നാണ് സിന്‍ഹ ട്വീറ്റ് ചെയ്തത്. മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന സിന്‍ഹ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.

'എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഉള്ളയാളാണ് ഞാന്‍. ആഗസ്ത് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അപാരമായ നിര്‍ഭയത്വം നിറഞ്ഞതായിരുന്നു. പ്രസംഗം നല്ല ഗവേഷണം നടത്തി തയ്യാറാക്കിയതും ചിന്തിപ്പിക്കുന്നതുമാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മികച്ച രീതിയിലാണ് മോദി അവതരിപ്പിച്ചത്’- സിന്‍ഹ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും #ModiLiesAtRedFort എന്ന ഹാഷ് ടാഗില്‍ മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ജി.എസ്.ടിയെയും കുറിച്ചുള്ള മോദിയുടെ അവകാശവാദങ്ങള്‍ക്ക് എതിരെയായിരുന്നു പ്രധാന വിമര്‍ശനം. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടിയിലൂടെ മോദി സര്‍ക്കാര്‍ ഭരണഘടന അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.