LiveTV

Live

National

ജമ്മുകശ്മീരിലെ നിയന്ത്രണം രണ്ടാഴ്ച പിന്നിടുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

ഇളവ് ലഭിച്ച സ്ഥലങ്ങളില്‍ ജനം നിരത്തിലിറങ്ങി. ഇന്ന് ശ്രീനഗറിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരെ വീടുകളിലെത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു

ജമ്മുകശ്മീരിലെ നിയന്ത്രണം രണ്ടാഴ്ച പിന്നിടുന്നു; നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

ജമ്മുകശ്മീരില്‍ മിക്ക ഇടങ്ങളിലും നിരോധനാജ്ഞയും നിയന്ത്രണവും രണ്ടാഴ്ച പിന്നിടുന്നു. ഇളവ് ലഭിച്ച സ്ഥലങ്ങളില്‍ ജനം നിരത്തിലിറങ്ങി. ഇന്ന് ശ്രീനഗറിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകരെ വീടുകളിലെത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രതിഷേധവും അക്രമവും തടയാന്‍ സര്‍ക്കാര്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടി തയ്യാറാക്കി.

ജമ്മുകശ്മീരില്‍ 35 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയന്ത്രണങ്ങള്‍ ഇന്നലെ നീക്കിയിരുന്നു. 50000ത്തോളം ടെലഫോണ്‍ സര്‍വ്വീസ് പുനസ്ഥാപിച്ചു. 2ജി ഇന്റര്‍നെറ്റും ചിലയിടങ്ങളില്‍ അനുവദിച്ചു. സംഘര്‍ഷ സാധ്യത കുറഞ്ഞ കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് ടെലഫോണ്‍ പുനഃസ്ഥാപിച്ചേക്കും. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഘട്ടം ഘട്ടം ആയി തുറക്കും എന്നുമാണ് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറിയുടെ അറിയിപ്പ്. അതേസമയം, താഴ് വരയിലെ സൈനിക വിന്യാസത്തില്‍ കുറവ് വരുത്തിയേക്കില്ല. രാഷ്ട്രീയ നേതാക്കളുടെ കരുതല്‍ തടങ്കലും തുടര്‍ന്നേക്കും. പ്രതിഷേധവും അക്രമങ്ങളും അവസാനിപ്പിക്കാനും സമാധാനം നില നിര്‍ത്താനും ജമ്മുകശ്മീര്‍ ഭരണകൂടം ദീര്‍ഘകാല പദ്ധതി ആവിഷ്കരിച്ചായി റിപ്പോര്‍ട്ടുകളുണ്ട്.

നിരായുധരായ പ്രതിഷേധക്കാര്‍, കല്ലേറുകാര്‍, ഭീകരര്‍, അക്രമം പ്രോത്സാഹിപ്പിക്കുന്ന മത നേതാക്കള്‍ എന്നിങ്ങനെ നാലിന പട്ടിക തയ്യാറാക്കിയാണ് സര്‍ക്കാര്‍ നീക്കം. നിരായുധരായ പ്രതിഷേധക്കാരെ കരുതല്‍ തടങ്കലില്‍ വച്ച് സാഹചര്യങ്ങള്‍നുസരിച്ച് മോചിപ്പിക്കും. മത നേതാക്കളെ നിരീക്ഷിക്കും സംശയമുള്ളവരെ ഉടനടി അറസ്റ്റ് ചെയ്യും. കല്ലേറുകാരെ പിന്തിരിപ്പാകാന്‍ അവരുടെ കുടുംബങ്ങളെ സ്വാധിനീക്കും. ഭീകരരെ തുരത്താന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് സൈനിക നീക്കം ശക്തമാക്കാനുമാണ്‌‌ആലോചന.